Connect with us

Kerala

മുട്ടില്‍ മരംമുറി കേസ്; മുഖ്യ പ്രതികള്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളായ മൂന്ന് പേരും അറസ്റ്റില്‍. മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിന്‍, സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രതികളുടെ മാതാവ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടിരുന്നു. സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പോലീസ് കോടതിയെ അറിയിച്ചത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest