Connect with us

Kerala

വിദ്യാര്‍ഥിനിക്ക് പീഡനം; കാലിക്കറ്റ് സര്‍വകലാശാല അസി.പ്രൊഫസര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്  | വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസാണ് അറസ്റ്റിലായത്. പരാതിയെ തുടര്‍ന്ന് നേരത്തേ ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

അധ്യാപകനെതിരെ വിദ്യാര്‍ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി നല്‍കിയിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് കേസെടുക്കുകയായിരുന്നു.

---- facebook comment plugin here -----

Latest