Techno
ഐക്യുഒഒ 7 സ്മാര്‍ട്ട്ഫോണ്‍; മോണ്‍സ്റ്റര്‍ ഓറഞ്ച് കളര്‍ വില്പന ജൂലൈ 26ന്
ന്യൂഡല്‍ഹി | ഐക്യുഒഒ 7 സ്മാര്‍ട്ട് ഫോണിന്റെ മോണ്‍സ്റ്റര്‍ ഓറഞ്ച് കളര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍. നേരത്തെ സ്റ്റോം ബ്ലാക്ക്, സോളിഡ് ഐസ് ബ്ലൂ നിറങ്ങളില്‍ ഡിവൈസ് വിപണിയില്‍ എത്തിയിരുന്നു. പുതിയ മോഡലിന് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ട്. വില്പന ജൂലൈ 26ന് ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയിലിലൂടെ നടക്കുമെന്ന് കമ്പനി അറിയിച്ചു. ഫോണിന്റെ യഥാര്‍ഥ വില 31,990 രൂപയാണ്. പ്രൈം ഡേ സെയിലിലൂടെ ഡിവൈസ് 29,990 രൂപയ്ക്ക് ലഭ്യമാണ്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് എച്ച്ഡിഎഫ്സി ബേങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഇഎംഐ ഇടപാടുകളില്‍ 10 ശതമാനം എന്നിവ ഓഫറായുണ്ടാകും.
ഐക്യുഒഒ 7 മോണ്‍സ്റ്റര്‍ ഓറഞ്ച് വേരിയന്റിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. സ്നാപ്ഡ്രാഗണ്‍ 870 ചിപ്സെറ്റ്, 66ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, 4,400 എം എ എച്ച് ബാറ്ററി യൂണിറ്റ്, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്, 48 എംപി മെയിന്‍ ലെന്‍സ്, 13 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി മാക്രോ ഷൂട്ടര്‍, ഒഐഎസ്, എച്ച്ഡിആര്‍, പനോരമ, പോര്‍ട്രെയിറ്റ് മോഡ് കാമറ സവിശേഷതകള്‍, 16 എംപി സെല്‍ഫി കാമറ സെന്‍സര്‍, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, 5ജി കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്.