Connect with us

National

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് എ ഐ എം ഐ എം

Published

|

Last Updated

ഹൈദരാബാദ് | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി അസുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം. അഖിലേഷ് യാദവ് ഒരു മുസ്ലിം എം എല്‍ എയെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ സഖ്യത്തിന് തയ്യാറാണെന്ന് ഉവൈസി പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഉവൈസിയോ താനോ ഇങ്ങെനയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് എ ഐ എം ഐ എം ഉത്തര്‍പ്രദേശ് പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. 20 ശതമാനം മുസ്ലിംങ്ങളുടെ കൂടി വോട്ട് നേടി അധികാരത്തലെത്തിയ എസ് പി, ഒരു മുസ്ലിം എം എല്‍ എയെ ഉപമുഖ്യമന്ത്രിപോലും ആക്കിയില്ലെന്നാണ് ഉവൈസി പറഞ്ഞതെന്ന് ആദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍ 100 സീറ്റുകളില്‍ എ ഐ എം ഐ എം മത്സരിക്കുമെന്ന് അസുദ്ദീന്‍ ഉവൈസി സൂചിപ്പിച്ചിരുന്നു.

Latest