Connect with us

International

ജനങ്ങള്‍ സ്വസ്ഥമായി ഉറങ്ങുന്നത് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉള്ളതിനാല്‍: പെഗാസസ് നിര്‍മാതാക്കള്‍

Published

|

Last Updated

ജെറുസലേം | ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധവുമായി പെഗാസസ് സ്പൈവെയര്‍ നിര്‍മ്മാതാക്കളായ എന്‍ എസ് ഒ ഗ്രൂപ്പ്. ലോകത്തുടനീളം കോടിക്കണക്കിന് ജനങ്ങള്‍ സ്വസ്ഥമായി ഉറങ്ങുന്നതും തെരുവുകളില്‍ ഇറങ്ങിനടക്കുന്നതും ഇത് പോലുള്ള സാങ്കേതിക വിദ്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും നിയമപാലന ഏജന്‍സികള്‍ക്കും ലഭ്യമായതിനാലാണ് എന്നാണ് ന്യായീകരണം. തങ്ങളുടെ ഉപയോക്താക്കള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്‍ എസ് ഒക്ക് ലഭിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയതായുള്ള വെളിപ്പെടുത്തല്‍ വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം. ഗവണ്മന്റുകള്‍ക്ക് മാത്രമേ തങ്ങള്‍ പെഗാസസ് വില്‍ക്കാറുള്ളൂവെന്ന് എന്‍ എസ് ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തരം സാങ്കേതിക വിദ്യകള്‍ തീവ്രവാദത്തെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുന്നുവെന്നും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മറഞ്ഞിരിക്കുന്ന സാമൂഹിക വിരുദ്ധരേയും ഇല്ലാതാക്കുന്നുവെന്നും എന്‍ എസ് ഒ അവകാശപ്പെട്ടു. സാമൂഹിക മാധ്യമങ്ങളെയും ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ അനിവാര്യമാണെന്നും അവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest