Connect with us

Kerala

വൃത്തികേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന രീതി സിപിഎമ്മിനില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും മറ്റുവ്യതിയാനങ്ങള്‍ക്കും എതിരെ പോരാടുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ് സിപിഎം. അവരില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ അത് മൂടിവെക്കുന്ന സംസ്‌കാരം പാര്‍ട്ടിക്കില്ല. പാര്‍ട്ടിയില്‍ ഏത് സ്ഥാനം വഹിക്കുന്നവരായാലും ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. അതാണ് പതിവ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് വലിയതോതില്‍ തെറ്റായ കാര്യമാണ് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ഇത് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. അതിനാലാണ് ഭരണസമിതി തന്നെ പിരിച്ചുവിട്ട് പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തുന്നത്. കുറ്റവാളികളും തെറ്റുചെയ്തവരും ആരായാലും ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest