Connect with us

First Gear

അഡ്വഞ്ചര്‍ ടൂറിംഗ്; മള്‍ട്ടിസ്ട്രാഡ വി4 ഇന്ത്യയിലും

Published

|

Last Updated

ന്യൂഡല്‍ഹി | ഡ്യുക്കാട്ടിയുടെ അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍ സൈക്കിളായ മള്‍ട്ടിസ്ട്രാഡ വി4 ഇന്ത്യയിലുമെത്തി. മള്‍ട്ടിസ്ട്രാഡ വി4നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സ്പ്ലിറ്റ്-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ക്കായി സിഗ്‌നേച്ചര്‍ സ്‌റ്റൈലിംഗ് എന്നിവയാണ് വാഹനത്തിലുള്ളത്. ഈ ടുവീലര്‍ കൂടുതല്‍ ഒതുക്കമുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 10,000 ആര്‍പിഎംല്‍ 168 ബിഎച്ച്പി കരുത്തും 8,750 ആര്‍പിഎംല്‍ 125 എന്‍എം ടോര്‍ക്കും ഇതിലുണ്ട്.

റൈഡിംഗ് മോഡുകള്‍, കോര്‍ണറിംഗ് എബിഎസ്, വീല്‍ കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4നെ മികച്ചതാക്കുന്നു. വി4ന് 5 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണുള്ളത്. മുന്‍വശത്തുള്ള സസ്‌പെന്‍ഷന്‍ ഹാര്‍ഡ്വെയര്‍ 50 എംഎം പൂര്‍ണമായും ക്രമീകരിക്കാവുന്ന ഫോര്‍ക്കുകള്‍ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. പിന്നിലുള്ള മോണോഷോക്ക് പൂര്‍ണമായും ക്രമീകരിക്കാവുന്നതാണ്. ക്രമീകരിക്കാവുന്ന ഇലക്ട്രോണിക് സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ രണ്ട് അറ്റത്തുമുണ്ട്.

മള്‍ട്ടിസ്ട്രാഡ വി4ന് 18.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൂടുതല്‍ സവിശേഷതകളുള്ള മള്‍ട്ടിസ്ട്രാഡ വി4 എസ്-ന് 23.10 ലക്ഷം രൂപ നല്‍കണം. ബിഎംഡബ്ല്യു 1250 ജി എസ്, ഹോണ്ട ആഫ്രിക്ക ട്വിന്‍ സി ആര്‍ എഫ്1100 എല്‍ തുടങ്ങിയ മോഡലുകളോടാണ് മള്‍ട്ടിസ്ട്രാഡ വി4 മത്സരിക്കുന്നത്.

Latest