Connect with us

Kerala

മുട്ടില്‍ മരം മുറി: ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | മരംമുറയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇന്ന് ഇറങ്ങിപ്പോയി. മുന്‍മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ആരോപണ വിധേയരായ കേസാണ് മുട്ടില്‍ മരംമുറി. ഇതില്‍ സംസ്ഥാന പോലീസ് അനേഷിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയില്ല. ഇതിനാല്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കുറ്റമറ്റ രീതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടക്കുന്നതെന്നും തെറ്റ് ചെയ്ത അരേയും സംരക്ഷിക്കില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ മറുപടി നല്‍കി. വനം, ചെക്കുപോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷം മുമ്പ് ഭരണത്തിലിരിക്കുമ്പോള്‍ ചെയ്തത് പോലെ കുറ്റക്കാരെ അന്വേഷിച്ച് വെളുപ്പിക്കുന്ന രിതി സര്‍ക്കാറിനില്ലെന്നും ഇതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇതോടെ പ്രതിപക്ഷം ബഹളംവെക്കുകയും ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.