Connect with us

National

മുന്‍ സി ബി ഐ ഡയറക്ടറുടെ ഫോണും ചോര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി | പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മുന്‍ സി ബി ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയുടെ ഫോണും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. സി ബി ഐ മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെ അലോക് വര്‍മയുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ പെഗാസസ് നിരീക്ഷണം തുടങ്ങിയതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അലോകിന്റെ പേരിലുള്ള മൂന്ന് ഫോണ്‍ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. കൂടാതെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ എട്ട് പേരുടെ ഫോണ്‍ നമ്പറുകളും നിരീക്ഷിച്ചിരുന്നു.

2018 ഒക്ടബോര്‍ 23-നാണ് സി ബി ഐ മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകള്‍ നിരീക്ഷിക്കാന്‍ ആരംഭിക്കുകയായിരുന്നു. സര്‍വീസ് അവസാനിപ്പിക്കാന്‍ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്.

കൂടാതെ അനില്‍ അംബാനി, റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ പ്രതിനിധിയുടേത്, സി ബി ഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് വിവരം,