Connect with us

National

മുംബൈയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; മരണം 22 ആയി

Published

|

Last Updated

മുംബൈ | മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടിടങ്ങളിലായി 22 പേര്‍ മരിച്ചു. എട്ട് പേരെ കാണാതായി. മുംബൈ ചെമ്പൂരിലെ ഭരത് നഗര്‍, വിക്രോളി എന്നിവിടങ്ങളിലാണ് അപകടം. വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ആറ് വീടുകള്‍ ഒഴുകിപ്പോയതായി സൂചനയുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേര്‍ പലയിടത്തായി കുടുങ്ങിപ്പോയതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

അപകടത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ നടുക്കം രേഖപ്പെടുത്തി. പരുക്കേറ്റവരുടെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ഥിക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക്ചേരുന്നതായും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു. പരിസ്ഥിതി വകുപ്പ് മന്ത്രി ആദിത്യ താക്കറെ ചെമ്പൂര്‍ സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടേയും പരുക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് സഹായം.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അനുശക്തി നഗര്‍ എം എല്‍ എ അറിയിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങിലേക്ക് മാറ്റുമെന്ന് മന്ത്രി നവാബ് മാലികും അറിയിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ എറ്റവും കൂടിയ മഴയാണ് ഇന്ന് മാത്രം മുംബൈയില്‍ രേഖപ്പെടുത്തിയത്.

---- facebook comment plugin here -----

Latest