Techno
എയര്‍ടെല്‍ അവതരിപ്പിക്കുന്നു കിടിലന്‍ പ്ലാനുകള്‍; 500 രൂപയില്‍ കുറവ്
ന്യൂഡല്‍ഹി | ഇന്ത്യയിലെ ടെലികോം കമ്പനികള്‍ മുന്നോട്ടു വക്കുന്നത് ആകര്‍ഷകമായ ഓഫറുകള്‍. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്‍ കിടിലന്‍ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പ്ലാനുകള്‍ താഴെ;
എയര്‍ടെല്‍ 349 രൂപ പ്രീപെയ്ഡ്:
349 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 2 ജിബി ഡാറ്റയും 100 മെസേജുകളും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. ഇക്കാലയളവില്‍ സൗജന്യമായി ആമസോണ്‍ പ്രൈം എയര്‍ടെല്‍ നല്‍കും. ഈ പ്ലാന്‍ എയര്‍ടെല്‍ എക്സ്്ട്രീം പ്രീമിയത്തിലേക്ക് സൗജന്യ ആക്സസ് നല്കുന്നതുമാണ്. ഫാസ്റ്റ് ടാഗില്‍ 100 രൂപ കാഷ്ബാക്ക് ഓഫറും പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ ലഭിക്കും. ഹലോ ട്യൂണ്‍സ്, വിങ്ക് മ്യൂസിക്, സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്നിവയാണ് പ്ലാന്‍ നല്കുന്ന മറ്റു ആനുകൂല്യങ്ങള്‍.
എയര്‍ടെല്‍ 399 രൂപ പ്രീപെയ്ഡ്:
399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് മൊത്തം 56 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 100 എസ് എം എസുകള്‍ എന്നിവയാണ് ഈ പ്ലാന്‍ നല്‍കുന്നത്. വിങ്ക് മ്യൂസിക്, എയര്‍ടെല്‍ എക്സ്ട്രീം മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
എയര്‍ടെല്‍ 448 രൂപ പ്രീപെയ്ഡ്:
448 രൂപ പ്രീപെയ്ഡ് പ്ലാന്‍ ദിവസവും 3 ജിബി അതിവേഗ ഡാറ്റ, 100 മെസേജുകള്‍ എന്നിവയാണ് നല്‍കുന്നത്. 28 ദിവസം വാലിഡിറ്റിയും അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭ്യമാകും. ഡിസ്നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്സ്ക്രിപ്ഷനാണ് പ്ലാനിന്റെ സവിശേഷത. വിങ്ക് മ്യൂസിക് ആപ്പ്, എയര്‍ടെല്‍ എക്സ്ട്രീം എന്നിവയിലേക്ക് ആക്സസും ലഭിക്കും. സൗജന്യ ഹലോ ട്യൂണുകള്‍, ഷാ അക്കാദമിയില്‍ നിന്നുള്ള ഓണ്‍ലൈന്‍ കോഴ്സ്, ഫാസ്റ്റ് ടാഗില്‍ 150 കാഷ്ബാക്ക് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍.
എയര്‍ടെല്‍ 456 രൂപ പ്രീപെയ്ഡ്:
456 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനില്‍ 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റിയും ദിവസേന നിശ്ചിത ഡാറ്റ എന്ന നിയന്ത്രണവും ഈ പ്ലാനിനില്ല. അണ്‍ലിമിറ്റഡ് കോളിങ്, 100 മെസേജുകള്‍ ആമസോണ്‍ പ്രൈം, എയര്‍ടെല്‍ എക്സ് ട്രീം, സൗജന്യ ഹലോ ട്യൂണുകള്‍, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയില്‍ നിന്നുള്ള സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്നിവയിലേക്ക് സൗജന്യ ആക്സസും പ്ലാന്‍ നല്‍കുന്നുണ്ട്.
എയര്‍ടെല്‍ 497 രൂപ പ്രീപെയ്ഡ്:
497 രൂപ വിലയുള്ള എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പ്ലാന്‍ ദിവസവും 1.5 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും എല്ലാ നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് സൗജന്യ കോളുകളും നല്‍കുന്നുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്.