Connect with us

Career Education

40,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കും; ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷയേകി ടി സി എസ്

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്ന ടി സി എസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കാമ്പസ് ഇന്റര്‍വ്യൂ മുഖാന്തരം മുന്‍ വര്‍ഷത്തേക്കാള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നല്‍കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 40,000 പേര്‍ക്കും അമേരിക്കയിലെ രണ്ടായിരം പേര്‍ക്കും തൊഴില്‍ നല്‍കിയിരുന്നു. നിലവില്‍ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 5,09,058 ആയി ഉയര്‍ന്നിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ടി സി എസിന്റെ സി എച്ച് ആര്‍ ഒ. മിലിന്ദ് ലക്കഡ് പറഞ്ഞു.

സര്‍വീസ് ബിസിനസ് മോഡല്‍ തൊഴിലാര്‍ഥികളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അത് എപ്പോഴും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഉയരാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും കമ്പനി സി ഇ ഒയും എം ഡിയുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

Latest