Connect with us

International

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറി വിളവെടുത്ത് കര്‍ഷകര്‍; ഭാരം 33 ഗ്രാം

Published

|

Last Updated

റോം | ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറിപ്പഴത്തിന്റെ വിളവെടുപ്പ് നടന്നു. ഇറ്റാലിയന്‍ കര്‍ഷകരായ ആല്‍ബര്‍ട്ടോയും ഗിയുസിപ്പി റോസോയുമാണ് കാര്‍മന്‍ ചെറിയുടെ വിളവെടുത്തത്. 33.05 ഗ്രാം ആണ് ചെറിയുടെ തൂക്കം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫെരാരയില്‍ വിളവെടുത്ത 26.45 ഗ്രാം തൂക്കമുള്ള ഇറ്റാലിയന്‍ ചെറിയുടെ റെക്കോര്‍ഡിനെ ഇത് മറികടന്നു. നൂറ്റാണ്ടുകളായി ചെറി കൃഷി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ് ഈ കര്‍ഷകര്‍. കുറച്ചുവര്‍ഷങ്ങളായി കാര്‍മന്‍ ചെടികളില്‍ വലിയ ഫലമുണ്ടാകുന്നതായി ശ്രദ്ധതിയില്‍പ്പെട്ടിരുന്നെന്നും ഗിന്നസ് റെക്കോര്‍ഡ് മറികടക്കാന്‍ പ്രാപ്തമാണെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് വിദഗ്ധരെ സമീപിച്ചതെന്നും ആല്‍ബര്‍ട്ടോയും റോസോയും പറഞ്ഞു.

2021 ഇറ്റാലിയന്‍ ചെറി വിളവെടുപ്പിന് മോശം വര്‍ഷമായിരുന്നു. എന്നിട്ടും മുന്‍പത്തെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ച സന്തോഷത്തിലാണിവര്‍.

Latest