Connect with us

Eranakulam

ഗര്‍ഭിണിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച സംഭവം; പോലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ലെന്ന് വനിതാ കമ്മീഷന്‍

Published

|

Last Updated

 

 

എറണാകുളം | ആലങ്ങാട് ഗര്‍ഭിണിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ലെന്ന് വനിതാ കമ്മീഷന്‍. ഇക്കാര്യത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷന്‍ അറിയിച്ചു. ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത ശേഷം വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ: ഷിജി ശിവജി, അഡ്വ: എം എസ് താര എന്നിവരാണ് പോലീസിനെതിരെ ആരോപണമുന്നയിച്ചത്. യുവതിയുടെ ഭര്‍ത്താവിനും കുടുംബാഗങ്ങള്‍ക്കുമെതിരെ ഉചിതമായ വകുപ്പുകള്‍ ചുമത്തുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ ജൂണ്‍ 30 നായിരുന്നു സംഭവം. യുവതിയെയും പിതാവിനെയും ഭര്‍ത്താവ് ജൗഹറും വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ 10 ലക്ഷം പോരെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഒളിവിലായിരുന്ന ജൗഹറിനെയും സുഹൃത്ത് സഹലിനെയും ഇന്നലെ വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൗഹറിന്റെ മാതാവ് സുബൈദ, സഹോദരിമാരായ ഷബീന, ഷറീന ജൗഹറിന്റെ സുഹൃത്ത് മുംതാസ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.