Connect with us

Education

മാർച്ച് ടു മസൂറി സിവിൽ സർവ്വീസ് ശിൽപ്പശാലക്ക് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട് | സിവിൽ സർവ്വീസ് കരിയർ മോഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും, സിവിൽ സർവ്വീസ് നേടാനുള്ള വഴികളും പരിചയപ്പെടുത്തുന്ന മാർച്ച് ടു മസൂറി ഓണ്‍ലൈന്‍ സൂം പ്ലാറ്റ്ഫോമിലൂടെ വെള്ളിയാഴ്ച ആരംഭിക്കും. വെഫിക്ക് കീഴിൽ ജൂലൈ രണ്ടു മുതൽ ആറുവരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രഗത്ഭരായ പരിശീലകരും, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുമാണ് നേതൃത്വം നൽകുന്നത്.

എന്ത് പഠിക്കണം, എങ്ങിനെ പഠിക്കണം എന്ന വിഷയത്തിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരവും പരിപാടിയിൽ ഉണ്ടാകും. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി എന്നിങ്ങനെ മൂന്നു കാറ്റഗറിയിലാണ് പരിശീലന പരിപാടി നടക്കുന്നത്.

വെള്ളയിയാഴ്ച രാവിലെ 7.30 ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ എസ് മാർച്ച് ടു മസൂറി ഉദ്ഘാടനം ചെയ്യും. ഷാഹിദ് തിരുവള്ളൂർ ഐ.ഐ.എസ് , ഹസൻ ഉബൈദ് ഐ ടി എസ് നേതൃത്വം നൽകും. പരിചയ സമ്പന്നരും, റാങ്ക് ജേതാക്കളുമായ ഉയർന്ന ഫാക്കൽറ്റികളാണ് വിവിധ സെഷനുകൾ നയിക്കുക. ശിൽപ്പശാലക്ക് ശേഷം തുടർ പരിശീലന പദ്ധതികളും തയ്യാറായിട്ടുണ്ട്.

റജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യാം. 

Latest