Health
കഷണ്ടിക്ക് പരിഹാരമുണ്ട്; ഈ ശീലങ്ങൾ ഉപേക്ഷിക്കുക

ഇന്ന് മിക്കവരും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. സ്ത്രീകളായാലും പുരുഷന്മാരായാലും ഈ പ്രശ്‌നം അനുഭവിക്കുന്നു. എന്നാല്‍ കഷണ്ടി പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇതിന് കാരണം പുരുഷന്മാരുടെ ചില അനാരോഗ്യ ശീലങ്ങളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവയില്‍ പ്രധാനപ്പെട്ട ആറ് ശീലങ്ങള്‍ മാറ്റാന്‍ തയ്യാറായാല്‍ മുടികൊഴിച്ചിലില്‍ നിന്ന് മോചനം നേടാമെന്നാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടുതല്‍ നേരം വെയിലത്ത് നില്‍ക്കല്‍
ദിവസവും മണിക്കൂറുകളോളം വെയിലത്ത് കഴിയേണ്ടി വരുന്ന ആളുകള്‍ക്ക് മുടികൊഴിച്ചില്‍ വേഗത്തില്‍ സംഭവിക്കും. അമിതമായ വിയര്‍പ്പ് കാരണം, മുടിയുടെ വേരുകള്‍ നനയുന്നതും സൂര്യപ്രകാശം നേരിട്ട് മുടിയില്‍ പതിക്കുന്നതിനാല്‍ മുടിയുടെ വേരുകള്‍ക്കുള്ളിലെ പാളികള്‍ ദുര്‍ബലമാകുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
പരിഹാരം:
കൂടുതല്‍ നേരം വെയിലത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ തലയില്‍ ഒരു കോട്ടണ്‍ തുണി വയ്ക്കുകയോ, തൊപ്പി ധരിക്കുകയോ കുട ചൂടുകയോ ചെയ്യുക. ഇതിലൂടെ സൂര്യരശ്മികള്‍ നിങ്ങളുടെ മുടിയില്‍ നേരിട്ട് വീഴുന്നത് തടയാനാകും.
ദിവസവും ഷാമ്പൂ ഉപയോഗിക്കല്‍
എല്ലാ ദിവസവും മുടി കഴുകുന്നത് മോശമായ കാര്യമല്ല. എന്നാല്‍ എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യും. ഇതിലൂടെ നിങ്ങളുടെ മുടിയില്‍ നിന്ന് പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യപ്പെടുമെന്നതാണ് ഇതിന് കാരണം. ഇത് മുടിയുടെ വേരുകള്‍ ദുര്‍ബലപ്പെടുത്തുകയും വേഗത്തില്‍ കൊഴിയുകയും ചെയ്യും.
പരിഹാരം
എല്ലാ ദിവസവും രാവിലെ കുളിക്കുമ്പോള്‍ ഷാമ്പൂ ചെയ്യണമെന്നത് നിര്‍ബന്ധമാണെങ്കില്‍, ഉറങ്ങുന്നതിനു മുമ്പോ കുളിക്കുന്നതിനു മുമ്പോ എല്ലാ രാത്രിയിലും മുടിയില്‍ എണ്ണ പുരട്ടുക. ഇതിലൂടെ പ്രകൃതി മുടിയിലെ എണ്ണമയം നിലനിര്‍ത്താനാകും.
ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം
കൂടുതല്‍ സ്‌റ്റൈലിഷ് ആയി കാണാന്‍, എല്ലാ ദിവസവും ഹെയര്‍ ജെല്‍, ഹെയര്‍ സ്‌പ്രേ, ഹെയര്‍ വാക്‌സ്, കളറിംഗ് തുടങ്ങിയവ ഉപയോഗിക്കുകയാണെങ്കില്‍, ഇത് നിങ്ങളുടെ മുടി കൊഴിയാന്‍ കാരണമാകും. ഈ എല്ലാ ഉല്‍പ്പന്നങ്ങളിലും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ് കാരണം. ഇത് മുടിയുടെ സ്വാഭാവിക സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നു.
പരിഹാരം
ഈ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിന് പകരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയായി കുറയ്ക്കുക. ഇതിനൊപ്പം, ശേഷിക്കുന്ന രണ്ടോ മൂന്നോ ദിവസങ്ങളില്‍ മുടിയില്‍ കറ്റാര്‍ വാഴ ജെല്‍ പോലുള്ള ഔഷധഗുണമുള്ള ജല്ലുകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
പുകവലി ആസക്തി
പുകവലി നിങ്ങളുടെ ശ്വാസകോശത്തിനെന്ന പോലെ മുടിയുടെ ആരോഗ്യത്തിനും അപകടകരമാണ്. പുകവലി ശരീരത്തിനുള്ളിലെ ഓക്‌സിജന്റെ അളവിനെ ബാധിക്കുന്നു. ഇതുമൂലം രക്തത്തില്‍ ഓക്‌സിജന്‍ കുറയുകയും മുടിയുടെ വേരുകളിലേക്കുള്ള രക്തപ്രവാഹത്തെ ഇത് ബാധിക്കുകയും ചെയ്യും. ഇതുമൂലം മുടി ആദ്യം നേര്‍ത്തതായിത്തീരുകയും പിന്നീട് ദുര്‍ബലമാവുകയും വീഴാന്‍ തുടങ്ങുകയും ചെയ്യുന്നു.
പരിഹാരം
ഇതിനുള്ള പരിഹാരം നിങ്ങളുടെ കൈയില്‍ മാത്രമാണ്. നിങ്ങളുടെ പുകവലി ആസക്തി എത്രത്തോളം നിയന്ത്രിക്കുന്നുവോ അത്രത്തോളം മുടിയുടെ ആരോഗ്യം മെച്ചപ്പെടും.
നിരന്തരമായ സമ്മര്‍ദ്ദം
മുടിയുടെ വേരുകള്‍ തലച്ചോറിന്റെ ഞരമ്പുകളുടെ ഒരു ശൃംഖലയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. തലച്ചോറിനുള്ളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മുടിയെ ബാധിക്കും. ഉറക്കക്കുറവുമാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണം. ഉറക്കമില്ലായ്മയുടെ പ്രധാന കാരണം സമ്മര്‍ദ്ദമാണ്. സമ്മര്‍ദ്ദവും ഉറക്കക്കുറവും മൂലം മുടി കൊഴിയുന്നു.
പരിഹാരം
സമ്മര്‍ദ്ദം കുറയ്ക്കാന്‍ തുടങ്ങിയാല്‍ മുടി കൊഴിച്ചില്‍ സ്വാഭാവികമായി കുറയും. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉറക്കസമയം ക്രമീകരിക്കുക. നടത്തം, ബ്രീത്തിംഗ് എക്‌സര്‍സൈസുകള്‍ തുടങ്ങിയവയും സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍
ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മുടിയുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. ഫാസ്റ്റ്ഫുഡും ഫ്രൈയും കഴിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് പരിമിതപ്പെടുത്തുക. കാരണം ഈ ഭക്ഷണത്തില്‍ നിന്ന് നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നത് കലോറിയും കൊഴുപ്പും മാത്രമാണ്, പോഷകാഹാരമല്ല.
പരിഹാരം
നിങ്ങളുടെ ഭക്ഷണത്തില്‍ സലാഡുകള്‍, പഴങ്ങള്‍, പാല്‍, മുട്ട, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉള്‍പ്പെടുത്തുക.