Connect with us

Techno

രണ്ട് നര്‍സോ മോഡലുകള്‍ രാജ്യവിപണിയിലിറക്കി റിയല്‍മി

Published

|

Last Updated

ന്യൂഡല്‍ഹി | നര്‍സോ30 5ജി, നര്‍സോ30 ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് റിയല്‍മി. നര്‍സോ30 5ജിക്ക് (6ജിബി+ 128ജിബി) 15,999 രൂപയാണ് വില. നര്‍സോ30ന്റെ 4ജിബി+ 64ജിബി മോഡലിന് 12,499 രൂപയും 6ജിബി+ 128ജിബിക്ക് 14,499 രൂപയുമാണ് വില. റേസിംഗ് ബ്ലൂ, റേസിംഗ് സില്‍വര്‍ നിറങ്ങളില്‍ ഇവ രണ്ടും ലഭിക്കും.

നര്‍സോ30 5ജി ജൂണ്‍ 30നും നര്‍സോ30 ജൂണ്‍ 29നും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രണ്ട് മോഡലിനും ആദ്യ ദിവസം 500 രൂപയുടെ ഇളവ് ലഭിക്കും. ഫ്ലിപ്കാര്‍ട്ടിലും റിയല്‍മി.കോമിലും മറ്റ് ചില്ലറ വില്‍പ്പന ശാലകളിലും ലഭ്യമാകും.

ഈ രണ്ട് മോഡലുകളുടെയും പിറകുവശത്ത് മൂന്ന് ക്യാമറകളാണുള്ളത്. 48 എം പി പ്രൈമറി, രണ്ട് എം പി വീതം മോണോക്രോം സെന്‍സര്‍ മാക്രോ ലെന്‍സ് എന്നിവയുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 5,000 എം എ എച്ച് ബാറ്ററി, 18 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്. നര്‍സോ30ന് 30 വാട്ട് ഡാര്‍ട്ട് അതിവേഗ ചാര്‍ജിംഗാണുള്ളത്.

---- facebook comment plugin here -----

Latest