Connect with us

Techno

എംഐ 11 ലൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി

Published

|

Last Updated

ന്യൂഡല്‍ഹി | എംഐ സീരീസിലെ ഏറ്റവും പുതിയ മോഡലായ എംഐ 11 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കി ഷവോമി. കഴിഞ്ഞ മാര്‍ച്ചില്‍ ആഗോളവിപണിയില്‍ ഇറക്കിയതാണ് ഈ മോഡല്‍. ആദ്യഘട്ടത്തില്‍ 4ജി വകഭേദമാണ് രാജ്യത്ത് ലഭ്യമാകുകയെങ്കിലും വൈകാതെ 5ജിയും എത്തിക്കും.

6ജിബി+ 128ജിബി മോഡലിന് 21,999 രൂപയും 8ജിബി+ 128ജിബിക്ക് 23,999 രൂപയുമാണ് വില. ജൂണ്‍ 25ന് ഉച്ചക്ക് 12 മുതല്‍ ഫ്ലിപ്കാര്‍ട്ട്, എംഐ.കോം, എംഐ ഹോം സ്‌റ്റോറുകള്‍ എന്നിവ മുഖേന പ്രി ഓര്‍ഡര്‍ നല്‍കാം. ജൂണ്‍ 28നാണ് ആദ്യ വില്‍പ്പന.

പ്രി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 1,500 രൂപയുടെ ഇളവും എച്ച് ഡി എഫ് സി ബേങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 1,500 രൂപയുടെ അധിക ഓഫറുമുണ്ട്. പിറകുവശത്തെ മൂന്ന് ക്യാമറകളില്‍ 64 എം പിയാണ് പ്രൈമറി. എട്ട് എം പി അള്‍ട്രാവൈഡ് ലെന്‍സും അഞ്ച് എം പി ടെലിഫോട്ടോ ലെന്‍സുമുണ്ട്. 16 എം പിയാണ് സെല്‍ഫി ക്യാമറ. 4,250 എം എ എച്ചാണ് ബാറ്ററി. 33 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.

Latest