Connect with us

Kerala

ധനേഷ് കുമാറിനെ മാറ്റിയത് അറിഞ്ഞില്ലെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വയനാട് മുട്ടില്‍ മരം മുറി അന്വേഷണ സംഘത്തില്‍ നിന്ന് ഫ്‌ളെയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ പി ധനേഷ്‌കുമാറിനെ മാറ്റിയ സംഭവം അറിയില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിഷയം അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയെന്ന കാര്യം അന്വേഷിക്കാന്‍ വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കില്‍ അന്വേഷിക്കും. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡി എഫ് ഒമാരില്‍ ഒരാളിയരുന്ന ധനേഷിനെ ഇന്നാണ് മാറ്റിയത്. എറണാകുളം, തൃശൂര്‍ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡിലേക്ക് തിരികെ പോകാന്‍ ധനേഷിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ തൃശൂരില്‍ നിന്ന് മുറിച്ച മരങ്ങള്‍ നിലമ്പൂരില്‍ പിടിച്ചതും ധനേഷായിരുന്നു.

 

 

---- facebook comment plugin here -----

Latest