Connect with us

Kasargod

മുട്ടിലിന് പിറകെ കാസര്‍കോട്ടും മരംമുറി; വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത് എട്ട് കേസുകള്‍

Published

|

Last Updated

കാസര്‍കോട് | മുട്ടില്‍ വനംകൊള്ളക്ക് പിന്നാലെ കാസര്‍കോട്ടും മരംമുറിക്കേസ്. പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് മറയാക്കിയാണ് മരം മുറിച്ചു കടത്തിയത്. മലയോര മേഖലകളില്‍ നിന്ന് ഈട്ടി, തേക്ക് തടികള്‍ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ ആറ് കേസുകളും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ രണ്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

മരക്കച്ചവടക്കാരും ബദിയടുക്ക സ്വദേശികളുമായ നാസര്‍, സജി എന്നിവര്‍ കാസര്‍കോട് റേഞ്ചിന് കീഴിലെ ആറ് കേസുകളിലും പ്രതികളാണ്. മരത്തടികള്‍ ശേഖരിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നെട്ടണിഗെ, പെഡ്ര എന്നിവിടങ്ങളില്‍ നിന്നാണ് മരത്തടികള്‍ കൂടുതലും പിടികൂടിയത്. പിടിച്ചെടുത്ത പതിനേഴ് ലക്ഷം രൂപ വില വരുന്ന 26 ക്യുബിക് മീറ്റര്‍ തടി പരപ്പയിലുള്ള സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റി.

Latest