Kerala
ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം
കൊച്ചി | നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, കൊടകര കുഴല്‍പ്പണ കേസ് എന്നിവയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബി ജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പാളിയെന്ന് കൃഷ്ണദാസ് പക്ഷം തുറന്നടിച്ചു.
കൊടകര കുഴല്‍പ്പണ കേസ് പാര്‍ട്ടി പ്രതിച്ഛായ തകര്‍ത്തു. തിരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ട് തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ ഫണ്ട് ലഭിച്ചില്ല.
സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.







