Malappuram
എസ് എസ് എഫ് സി ക്യൂബ്: കാമ്പസ് വിദ്യാർഥി ഓൺലൈൻ ക്യാമ്പ് ആരംഭിച്ചു
താനൂർ | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആചരിക്കുന്ന “സൈബർ സ്ട്രൈവ്” ഓൺലൈൻ കാമ്പയിനിൻ്റെ ഭാഗമായി ജില്ലാ കാമ്പസ് സിൻഡിക്കേറ്റിനു കിഴിൽ “സി ക്യൂബ്” വിദ്യാർഥി ഓൺലൈൻ ക്യാമ്പ് ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന ക്യാമ്പ് എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പിടി ശുക്കൂർ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
“രാഷ്ട്രീയം” എന്ന സെഷനിൽ സംസ്ഥാന സെക്രട്ടറി കെ ബി മുഹമ്മദ് ബഷീർ സംസാരിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം സിദ്ദീഖലി പദ്ധതി അവതരണം നടത്തി. മുഹമ്മദ് അഫ്ളൽ പി ടി, അബ്ദുൽ ഹഫീള് അഹ്സനി ഇസ്മാഈൽ എം പി ഉദ്ഘാടന സംഗമത്തിൽ സംബന്ധിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ദൈവികം, ലിബറലിസം സെഷനുകൾ നടക്കും. സംസ്ഥാന സെക്രട്ടറിമാരായ ജാബിർ നേരോത്ത്, മുഹമ്മദ് നിയാസ് നേതൃത്വം നൽകും. സഈദ് സകരിയ,കെ പി ഇല്യാസ് നിസാമി, ജാഫർ ശാമിൽ ഇർഫാനി, അതീഖ് റഹ്മാൻ, അബുബക്കർ ടി സംബന്ധിക്കും
---- facebook comment plugin here -----