Connect with us

Kerala

കാര്‍ വാങ്ങാനായി സ്വന്തം കുഞ്ഞിനെ വിറ്റു; ദമ്പതികള്‍ പിടിയില്‍

Published

|

Last Updated

കന്നൗജ്  | കാര്‍ വാങ്ങാനായി സ്വന്തം കുഞ്ഞിനെ വിറ്റ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഇവര്‍ ഒന്നര ലക്ഷം രൂപക്ക് വിറ്റത്. കുട്ടിയുടെ മുത്തച്ഛനാണ് സംഭവം പോലീസില്‍ അറിയിച്ചത്. ഇതിന് പിന്നാലെ പോലീസ് ദമ്പതികളെ പിടികൂടി. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്കാണ് കുഞ്ഞിനെ വിറ്റത്. വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

Latest