Connect with us

Gulf

സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഖത്വർ അമീർ സഊദിയിൽ

Published

|

Last Updated

ജിദ്ദ | സഊദി- ഖത്വർ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്വർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി സഊദിയിലെത്തി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ സഊദി  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമീർ സഊദിയിലെത്തിയത്.

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വെച്ച് ഖത്വർ അമീറും സഊദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി. മൂന്ന് വര്‍ഷത്തിലധികമായി  നീണ്ടുനിന്ന ഖത്വർ -സഊദി  ഉപരോധം  2021 ജനുവരിയിലാണ് അവസാനിച്ചത്. ഖത്വർ അമീർ അൽ ഉലയിൽ വെച്ച് നടന്ന ഗൾഫ്  ഉച്ചകോടിയിലും പങ്കെടുത്തിരുന്നു. ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് ഖത്വർ അമീർ സഊദി അറേബ്യ സന്ദർശിക്കുന്നത്.

കൂടിക്കാഴ്ച്ചയിൽ  പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ഊഷമളമാകുന്നതിനെ കുറിച്ചും നയതന്ത്ര, വാണിജ്യ സഹകരണം  തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.

Latest