Connect with us

Kerala

സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ 16വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 16വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലെ നിയന്ത്രണം അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം

മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇന്നലെ മാത്രം നാല്‍പതിനായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്ത.

ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയമനടപടിക്ക് വിധേയമാക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഇവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് നിയന്ത്രിക്കും. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് സംബന്ധിച്ച് ഇപ്പോള്‍ വ്യ്കതയില്ല. ആശുപത്രി, കൊവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

 

Latest