Connect with us

Gulf

സഊദിയിൽ 13 പേർ കൂടി മരിച്ചു; പുതുതായി 1,062 പേർക്ക് കോവിഡ് ബാധ

Published

|

Last Updated

ദമാം | സഊദിയിൽ പുതുതായി 1,062 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും 867 പേർ രോഗമുക്തി നേടുകയും ചെയ്തു. ചികിത്സയിലായിരുന്ന 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 4,15,281 കൊവിഡ് കേസുകളിൽ 3,98,454 രോഗികൾ രോഗമുക്തി നേടിയതോടെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമായി. 6935 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. വിവിധ ആശുപത്രികളിലായി 9,892 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. ഇവരിൽ 1,298 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്.

ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തത് റിയാദ് പ്രവിശ്യയിലാണ്. 458. മറ്റ് പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 231, കിഴക്കൻ പ്രവിശ്യ 136, അസീർ 50, മദീന 41, ജിസാൻ 32, അൽ-ഖസീം 30, തബൂക്ക് 21, ഹാഇൽ 20, നജ്റാൻ 14, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 9, അൽ-ജൗഫ് 7.

Latest