Connect with us

Business

ക്യു ആര്‍ കോഡ് തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം; എസ് ബി ഐ വിശദീകരിക്കുന്നു

Published

|

Last Updated

മുംബൈ | ക്യൂര്‍ കോഡ് തട്ടിപ്പ് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ. പണമടക്കുക എന്ന ലക്ഷ്യത്തിനല്ലാതെ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാതിരിക്കുക പ്രധാനമാണെന്ന് എസ് ബി ഐ അറിയിച്ചു. ക്യു ആര്‍ കോഡ് തട്ടിപ്പിനെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട് എസ് ബി ഐ.

പണം അടക്കാനാണ് ക്യു ആര്‍ കോഡ് ഉപയോഗിക്കുന്നത്. അല്ലാതെ പണം സ്വീകരിക്കാന്‍ ഒരിക്കലും ക്യു ആര്‍ കോഡ് ഉപയോഗിക്കില്ലെന്നത് ഓര്‍ക്കണം.

ഉദാഹരണത്തിന് ഒരാള്‍ ഒരു വസ്തു വില്‍ക്കാന്‍ വെക്കുന്നു. മറ്റൊരാള്‍ ഓണ്‍ലൈനില്‍ അത് വാങ്ങാന്‍ വേണ്ടി ബന്ധപ്പെടുന്നു. തീരുമാനമായ വില അടയ്ക്കുന്നതിന് വാങ്ങാന്‍ തീരുമാനിച്ചയാള്‍ ഒരു ക്യു ആര്‍ കോഡ് വില്‍ക്കുന്ന ആള്‍ക്ക് അയക്കുന്നു. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രമേ തനിക്ക് പണം അടക്കാന്‍ സാധിക്കൂ എന്നാണ് വാങ്ങുന്നയാള്‍ പറയുന്നത്. ഇതാണ് ക്യു ആര്‍ കോഡ് തട്ടിപ്പിന്റെ മര്‍മമെന്നും എസ് ബി ഐ ഓര്‍മിപ്പിക്കുന്നു. വീഡിയോ കാണാം:

Latest