Connect with us

Gulf

മാലി ദ്വീപ് വഴി സഊദിയിലേക്ക് പോകുന്നവർക്ക് തിരിച്ചടി;  ഇന്ത്യക്കാർക്ക് കൂടുതൽ നിയന്ത്രണം

Published

|

Last Updated

മാലി | കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കര്‍ശനമാക്കി മാലിദ്വീപ്. പുതിയ ഉത്തരവ് ഏപ്രിൽ 27 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തില്‍ വരുമെന്ന് പൊതജനാരോഗ്യ ഡയറക്ടര്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്ന് മാലിദ്വീപിലേക്ക് വരുന്നവര്‍ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 24 മണിക്കൂറിലേറെ ട്രാന്‍സിറ്റില്‍ ഇന്ത്യയില്‍ കഴിഞ്ഞവരടക്കം മാലദ്വീപില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നിയമം പാലിക്കാത്തവരെ ദ്വീപിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശമാണ്  ഉത്തരവിലുള്ളത്. ഇന്ത്യയില്‍ നിന്ന് വരുന്ന മാലദ്വീപ് പൗരന്മാരും തൊഴില്‍ പെര്‍മിറ്റുള്ളവരും രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ പി സി ആര്‍ ടെസ്റ്റ് നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest