Connect with us

Covid19

കൊവിഡ് വാക്‌സിന്‍; പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഈമാസം 24 മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ഈമാസം 24 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മുന്‍ഗണനാ വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ നടപടിക്രമങ്ങള്‍ തന്നെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. കോവിന്‍ ആപ്പ് മുഖേന തന്നെയാണ് രജിസ്ട്രേഷന്‍. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുക.

ഉത്പാദകരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാക്‌സിന്‍ വാങ്ങാനാവും. കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലാണ് ലഭിക്കുക.അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഡോസിന് 250 രൂപ ഈടാക്കി നല്‍കുന്ന പ്രതിരോധ കുത്തിവെപ്പ് മേയ് മുതല്‍ ഉണ്ടാവില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച കുത്തിവെപ്പ് പദ്ധതി തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Latest