Connect with us

Education Notification

കൊവിഡ്: കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവെച്ചു. കൊവിഡ് ആശങ്കയുടെ സാഹചര്യത്തില്‍ പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെക്കണമെന്ന് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ മുഴുവന്‍സര്‍വകലാശാലകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല യൂണിയനും വിദ്യാര്‍ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളസര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും