Connect with us

Kerala

പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും

Published

|

Last Updated

പാലാ | പാലാ നഗരസഭയില്‍ ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം- കേരളകോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം കൈയ സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലെ ബൈജു കൊല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പുളിക്കക്കണ്ടവും തമ്മിലാണ് ആദ്യം വാക്കേറ്റവും കൈയാങ്കളിയും തുടങ്ങിയത്. ഇത് മറ്റ് കൗണ്‍സിലര്‍മാരും ഏറ്റ് പിടിക്കുകയായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് കൗണ്‍സില്‍ യോഗം മുടങ്ങി.

വര്‍ഷങ്ങള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. പല കാര്യങ്ങളിലും തുടക്കം മുതല്‍ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ നേരത്തെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേര്‍ന്നതിലെ നിയമ പ്രശ്‌നം

സിപിഎമ്മിലെ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. പക്ഷേ ഇതിനെ എതിര്‍ത്ത് കൊണ്ട് കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.