Connect with us

Covid19

നോവല്‍ കൊറോണവൈറസ് മനുഷ്യരിലെത്തിയത് വവ്വാലില്‍ നിന്ന്

Published

|

Last Updated

ലണ്ടന്‍ | കൊവിഡ്- 19ന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് മനുഷ്യരിലെത്തിയത് വവ്വാലില്‍ നിന്നെന്ന് പഠനം. ചെറിയ മാറ്റങ്ങളോടെയാണ് വൈറസ് മനുഷ്യരിലെത്തിയത്. മനുഷ്യരിലെത്തുന്നതിന് മുമ്പ് തന്നെ വൈറസിന് പകരാനുള്ള ശേഷി ലഭിച്ചിരിക്കാമെന്നാണ് നിഗമനം.

സാര്‍സ്-കൊവ്-2ന്റെ ആയിരക്കണക്കിന് ജനിതക ശ്രേണി പരിശോധിച്ചതിന് ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. പ്ലോസ് ബയോളജി എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ആദ്യ 11 മാസത്തില്‍ കൊറോണവൈറസില്‍ അത്ര പ്രധാനപ്പെട്ട ജനിതക മാറ്റങ്ങളൊന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടില്ല.

ഇതിനര്‍ഥം യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നല്ല. അതേസമയം, ഡി614ജി പോലുള്ള പരിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. വൈറസ് സ്‌പൈക് പ്രോട്ടീനിലെ മാറ്റങ്ങള്‍ വൈറസിന്റെ ജീവശാസ്ത്രത്തെ ബാധിക്കുകയും ചെയ്തു.