Connect with us

Bahrain

എം എ യൂസഫലി ബഹറൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി 

Published

|

Last Updated

ബഹറൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ്  രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മനാമയിലെ റിഫ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.

മനാമ | ബഹറൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മനാമയിലെ റിഫ കൊട്ടാരത്തിൽ വെച്ചായിരുന്നു  ഇരുവരും  കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്തിൻ്റെ വളർച്ചയിൽ റീട്ടെയിൽ മേഖല ഉൾപ്പെടെയുള്ള സ്വകാര്യ മേഖല നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ച കിരീടാവകാശി രാജ്യപുരോഗതിക്കായി കൂടുതൽ ദേശീയ വിഭവങ്ങൾ കെട്ടിപ്പടുക്കുന്നതിൻ്റെ പ്രാധാന്യം എടുത്തു പറഞ്ഞു. കൊറോണ  പ്രതിസന്ധിയെ നേരിടുന്നതിൽ സർക്കാരിനൊപ്പം ചേർന്ന്     പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിനെ കിരീടാവകാശി പ്രത്യേകമായി   അഭിനന്ദിക്കുകയും ചെയ്തു.

ബഹറൈൻ രാജാവിൻ്റെയും  കിരീടാവകാശിയുടെയും നേതൃത്വത്തിൽ കൂടുതൽ സാമ്പത്തിക അഭിവൃദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നതെന്ന് എം എ യൂസഫലി അഭിപ്രായപ്പെട്ടു. ബഹറൈൻ ധനകാര്യ മന്ത്രി ശൈഖ് സല്മാൻ ബിൻ ഖലീഫ അൽ ഖലീഫ, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, ലുലു എക്സ്ചേഞ്ച് സി ഇ ഒ അദീബ് അഹമ്മദ് എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

അതിനിടെ, ലുലു ഗ്രൂപ്പിൻ്റെ ബഹറൈനിലെ പ്രവർത്തനം  വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പുതിയ റീജിയണൽ ഓഫീസിൻ്റെ ഉദ്ഘാടനം  ഗ്രൂപ്പ് ചെയർമാൻ യൂസഫലി നിർവഹിച്ചു.  മനാമ സീഫിലാണ് ലുലു റീജിയണൽ ഓഫീസ് പ്രവർത്തിക്കുന്നത്.

Latest