Connect with us

Kerala

മഴവന്നൂരില്‍ യോഗത്തിനെത്തിയ സാബു എം ജേക്കബിനെ എല്‍ഡിഎഫും യു ഡി എഫും തടഞ്ഞു; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി

Published

|

Last Updated

കോലഞ്ചേരി | ട്വന്റി ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിനു പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്‌ .കോടതി ഉത്തരവോടെ പോലീസ് സുരക്ഷയിലാണ്‌
സാബു എം ജേക്കബ് യോഗത്തിനെത്തിയത്.

സാബു എം ജേക്കബ് യോഗത്തിനെത്തിയാല്‍തടയുമെന്നു യുഡിഎഫും എല്‍ഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഇതേത്തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അതേ സമയം വികസന വിരോധികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു

---- facebook comment plugin here -----

Latest