Connect with us

Covid19

കൊവിഡ് മുക്തിയില്‍ ലോകത്ത് അഞ്ചാം സ്ഥാനത്ത് സഊദി അറേബ്യ

Published

|

Last Updated

ദമാം | ആഗോള വ്യാപകമായി പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിയില്‍ നിന്നും രോഗമുക്തി നേടിയവരുടെ നിരക്കില്‍ സഊദി അറേബ്യ ലോകത്ത് അഞ്ചാം സ്ഥാനത്ത്. ആഗോള കൊവിഡ് 19 സൂചികയിലാണ് പുതിയ സ്ഥിതിവിവര കണക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
സൂചികയില്‍ നാല് സ്ഥാനങ്ങളില്‍ ന്യൂസിലന്‍ഡ്, ഐസ്ലന്‍ഡ്, ഫിജി, സിംഗപ്പൂര്‍ എന്നിവയാണ് ഇടം പിടിച്ചത്. പട്ടികയില്‍ ജി സി സി അംഗ രാജ്യങ്ങളായ ബഹ്റൈന്‍ ഏഴും ഖത്വര്‍ പത്തും യുനൈറ്റഡ് അറബ് എമിറേറ്റ്സ് പതിനാലും കുവൈത്ത് പതിനാറും ഒമാന്‍ 34ഉം സ്ഥാനത്താണ്.

നേരത്തെ ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പുറത്തിറക്കിയ സൂചികയില്‍ സഊദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. കൊവിഡ് രോഗ വാക്‌സിന്‍ നടപടികള്‍ക്കായി ആരോഗ്യ മന്ത്രാലയം തവക്കല്‍ന ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനായി മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest