Gulf
റിയാദില്‍ വെടിവെപ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
റിയാദ് | സഊദി അറേബ്യയിലെ റിയാദില്‍ സ്വദേശി കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.
തലസ്ഥാനമായ റിയാദിലെ അല്‍-മൈസിലയിലാണ് വെടിവെപ്പുണ്ടായത്. മെഷീന് ഗണ്‍ ഉപയോഗിച്ചാണ് ഒരാള്‍ വെടിയുതിര്‍ത്തത്. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെയാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.
പ്രതിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്‍ റാഫിയയിലെ ഫാമില്‍ നിന്ന് പിടികൂടി. കീഴടങ്ങാന്‍ തയാറാകാതിരുന്ന പ്രതി സുരക്ഷാ ഉദ്യോഗസ്ഥരെ ചെറുക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കുമെന്ന് റിയാദ് പ്രവിശ്യാ പോലീസ് മാധ്യമ വക്താവ് മേജര്‍ ഖാലിദ് അല്‍ ക്രൈദിസ് പറഞ്ഞു.