Connect with us

Covid19

രാജ്യത്ത് രണ്ടാം ദിനം വാക്‌സിന്‍ നല്‍കിയത് 17,000ലേറെ പേര്‍ക്ക്; പാര്‍ശ്വഫലങ്ങള്‍ നിസ്സാരം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് രണ്ടാം ദിനം കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ നല്‍കിയത് 17,000ലേറെ പേര്‍ക്ക്. ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലായിരുന്നു വാക്‌സിനേഷന്‍. ഇതുവരെ 2.24 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മണിപ്പൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്. ആദ്യദിനം 1.91 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

ആഴ്ചയില്‍ നാല് ദിവസമാണ് ഇനിമുതല്‍ വാക്‌സിനേഷനുണ്ടാകുക. അതേസമയം, ഗോവയിലും ഉത്തര്‍ പ്രദേശിലും രണ്ട് ദിവസവും മിസോറമില്‍ അഞ്ച് ദിവസവും ആന്ധ്രയില്‍ ആറ് ദിവസവും വാക്‌സിനേഷനുണ്ടാകും.

ചുരുക്കം പേരിലാണ് വാക്‌സിനേഷനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായത്. നിസ്സാരമായ പാര്‍ശ്വഫലങ്ങളാണ് അനുഭവപ്പെട്ടത്.

Latest