Connect with us

Covid19

ലോകത്തെ കൊവിഡ് മരണങ്ങള്‍ 18.24 ലക്ഷം കടന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്തെ ബാധിച്ച മഹാമാരിയായ കൊവിഡ് പുതുവര്‍ഷത്തിലും ആശങ്കയോടെ തുടരുന്നു. വാക്‌സിന്‍ വിതരണത്തിലേക്ക് പല രാജ്യങ്ങളും കടന്നെങ്കിലും വൈറസിന്റെ ദിനേനയുള്ള റിപ്പോര്‍ട്ടിംഗ് വളരെ ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് 690,172 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 83,745,374 ആണ്. 1,824,071 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 59,278,961 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ലോകത്ത് ഇന്നലെ മാത്രം 12,716 പേര്‍ മരണമടയുകയും ചെയ്തു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്.

ഇതില്‍ 18 രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിനും മുകളിലാണ്. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ 106,300 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.