Connect with us

Ongoing News

കൊറോണവൈറസിന്റെ പുതിയ വകഭേദം: നിലവിലെ വാക്‌സിന്‍ പര്യാപ്തമോ?

Published

|

Last Updated

യു കെയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണവൈറസിന്റെ പുതിയ വകഭേദത്തിന് നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ ഫലപ്രദമാണോയെന്നാണ് ലോകം കാത്തിരിക്കുന്നത്. ഈ വിഷയത്തില്‍ വിദഗ്ധര്‍ തങ്ങളുടെ അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. അവ അറിയാം:

പുതിയ വകഭേദത്തിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാകാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൂര്‍ണമായും ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍ തീര്‍ത്തുപറയുന്നില്ല. ബ്രിട്ടനില്‍ നിന്ന് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് പുതിയ വകഭേദത്തെ വാക്‌സിന്‍ തടയുന്നുണ്ട് എന്നാണെന്ന് അമേരിക്കയിലെ മുതിര്‍ന്ന പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. അന്തോണി ഫൗസി പറയുന്നു. പക്ഷേ ഇക്കാര്യത്തില്‍ സ്വന്തം നിലക്കുള്ള പരീക്ഷണം അനിവാര്യമാണ്.

പുതിയ വകഭേദം പ്രശ്‌നമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ സര്‍ക്കാറിന്റെ മുതിര്‍ന്ന ശാസ്ത്ര ഉപദേഷ്ടാവ് മോന്‍സിഫ് സ്ലൗയ് പറയുന്നു. വൈറസുകള്‍ പലപ്പോഴും ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അതേസമയം, വലിയ മാറ്റങ്ങള്‍ക്ക് വിധേയമായാല്‍ നിലവിലെ വാക്‌സിന്‍ മതിയാകാതെ വരും.

Latest