Ongoing News
ഡിസംബറിലെ ഭക്ഷ്യക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍
തിരുവനന്തപുരം | കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഭക്ഷ്യ കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച തുടങ്ങും. ഇത്തവണത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. കിറ്റിനൊപ്പം മാസ്കും നല്‍കും. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അറിയിച്ചു.
കടല, പഞ്ചസാര, നുറുക്കു ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, പരിപ്പ്, ഉഴുന്ന്, തുണി സഞ്ചി, രണ്ട് മാസ്ക് എന്നിവ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക.
---- facebook comment plugin here -----