Connect with us

Kerala

സിഎം രവീന്ദ്രന്‍ ആശുപത്രി വിട്ടു; ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് സിപിഎം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണര്‍ പ്രൈവറ്റ് സെക്രട്ടറി സിഎന്‍ രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് സിപിഎം. മതിയായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത് തെറ്റിദ്ധരാണക്ക് കാരണമാകുമെന്നും പാര്‍ട്ടി വിലയിരുത്തി. എത്ര താമസിച്ചാലും രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുമെന്നതിനാല്‍ അത് വൈകിപ്പിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാട്.

അതിനിടെ, രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡാനന്തര ചികിത്സക്കായാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുതന്ന്. ഫിസിയോ തെറാപ്പിയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിഎം രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം ചികിത്സക്കായി ആശുപത്രിയില്‍ പോയത്.

Latest