Business
കാല് ലക്ഷത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഡിസ്നി
ന്യൂയോര്‍ക്ക് | വാള്‍ട്ട് ഡിസ്നി 32,000 ജീവനക്കാരെ പിരിച്ചുവിടുന്നു. പ്രധാനമായും തീം പാര്‍ക്കുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കഴിഞ്ഞ സെപ്തംബറില്‍ 28,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പിരിച്ചുവിടലുണ്ടാകും. കൊറോണവൈറസ് കാരണം ഉപഭോക്താക്കള്‍ കുറഞ്ഞതാണ് കാരണം. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ നല്കിയ ഫയലിംഗിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
അമേരിക്കക്ക് പുറത്തുള്ള തീം പാര്‍ക്കുകള്‍ ഈ വര്‍ഷമാദ്യം വീണ്ടും തുറന്നിരുന്നു. ചിലയിടങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശം കാരണം വീണ്ടും അടക്കേണ്ടി വന്നു. നേരത്തേ പ്രഖ്യാപിച്ച 28,000 പേരെ പിരിച്ചുവിടുന്നതിന് പുറമെയാണോ 32,000 പേരുടെ പിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
---- facebook comment plugin here -----