National
ഇന്ത്യന്‍ നഗരങ്ങളുടെ പുനര്‍ രൂപകല്പന; ആഗോള നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി | ഇന്ത്യയുടെ നഗരവത്കരണ പദ്ധതികളില്‍ ആഗോള സംരംഭകരെ നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂംബര്‍ഗ് ന്യൂ എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം അഭ്യര്‍ഥിച്ചത്.
കൊവിഡ് രോഗബാധ ഇന്ത്യയുടെ നഗരങ്ങളെ പുനര്‍ രൂപകല്പന ചെയ്യേണ്ടത് അനിവാര്യമാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികതകള്‍ക്കൊപ്പം പാരിസ്ഥിതിക വശങ്ങള്‍ക്കൂടി പരിഗണിച്ചുകൊണ്ട് ഇന്ത്യന്‍ നഗരങ്ങളെ ജീവിതത്തിന് കൂടുതല്‍ അനുഗുണമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരവത്കരണവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പുറമെ മൊബിലിറ്റി, ഗവേഷണം തുടങ്ങിയവക്കും ഇന്ത്യ അനുയോജ്യമായ ഇടമാണെന്നും മോദി പറഞ്ഞു
---- facebook comment plugin here -----