Ongoing News
ലോക നേതാക്കളെ കുറിച്ചുള്ള ഒബാമയുടെ പുസ്തകത്തില്‍ മോദി എന്ന പേര് പോലുമില്ലെന്ന് ശശി തരൂര്‍
യു എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എഴുതിയ ലോക നേതാക്കളെ കുറിച്ചുള്ള പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് എവിടെയും പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഡോ.ശശി തരൂര്‍ എം പി. പുസ്തകം കൈയില്‍ കിട്ടിയെന്നും ഇന്ത്യയെ കുറിച്ച് പറഞ്ഞയിടങ്ങള്‍ മുഴുവന്‍ വായിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
902 പേജ് വരുന്ന പുസ്തകത്തില്‍ എവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അതേസമയം, മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിനെ പ്രശംസിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പിലെ ഒരു വാചകം വെച്ച് സംഘികള്‍ ആഹ്ലാദിക്കുന്നതിന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും മന്മോഹന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന രണ്ടാം വോള്യം ഇറങ്ങിയാലുള്ള സംഘ്പരിവാരത്തിന്റെ മാനസികാവസ്ഥ ഊഹിക്കാന്‍ കഴിയുന്നതല്ലെന്നും തരൂര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ച് തന്റെ പുസ്തകത്തില്‍ ഒബാമ വിശേഷിപ്പിച്ചത് ഏറെ ചർച്ചയായിരുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: