Career Notification
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി
ന്യൂഡല്‍ഹി | യു പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് -3, അസിസ്റ്റന്റ് പ്രൊഫസര്‍, ട്യൂട്ടര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലെ 35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യു പി എസ് സിയുടെ upsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി: ഡിസംബര്‍ മൂന്ന്.
പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 (ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം-17 ഒഴിവുകള്‍): എം ബി ബി എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുണ്ടെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണെങ്കില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം.
അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ ട്യൂട്ടര്‍ (ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം- 1 ഒഴിവ്)- നഴ്സിംഗില്‍ ബിരുദാനന്തര ബിരുദം, രജിസ്റ്റേഡ് നഴ്സ്, മിഡ് വൈഫ് ആയിരിക്കണം. അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
മെഡിക്കല്‍ ഓഫീസര്‍ (ഫറാക്ക ബാറേജ് പ്രോജക്ട്, ജലവിഭവ വകുപ്പ്, നദി വികസനം, ഗംഗ പുനരുജ്ജീവിപ്പിക്കല്‍, ജല്‍ശക്തി മന്ത്രാലയം- 2 ഒഴിവുകള്‍): അംഗീകൃത മെഡിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയവും.
സ്റ്റാഫ് നഴ്സ് (ഫറക്ക ബാരേജ് പ്രോജക്റ്റ്, ജലവിഭവ വകുപ്പ്, നദി വികസന, ഗംഗ പുനരുജ്ജീവന, ജല്‍ ശക്തി മന്ത്രാലയം- 2 ഒഴിവുകള്‍): ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പന്ത്രണ്ടാം ക്ലാസ് ജയം, ജനറല്‍ നഴ്സിംഗ്/മിഡ് വൈഫറിയില്‍ ഗ്രേഡ് എ മൂന്ന് വര്‍ഷ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ നഴ്സിംഗിലുള്ള ഡിഗ്രി. രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് ഡയറക്ടര്‍ (ടൂറിസം മന്ത്രാലയം- 13 ഒഴിവുകള്‍): കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ അല്ലെങ്കില്‍ അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സെമി- സര്‍ക്കാര്‍ അല്ലെങ്കില്‍ നിയമാനുസൃത അല്ലെങ്കില്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ലിസ്റ്റുചെയ്ത സ്വകാര്യ ഓര്‍ഗനൈസേഷനുകള്‍ എന്നിവിടങ്ങളിലുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.