Connect with us

Business

ഓഹരി വില്‍പ്പന: അരാംകോയും റിലയന്‍സും വീണ്ടും ചര്‍ച്ച തുടങ്ങി

Published

|

Last Updated

മുംബൈ | ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ച സഊദി അരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും വീണ്ടും ആരംഭിച്ചു. റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ ബിസിനസ്സില്‍ 20 ശതമാനം ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. നേരത്തേ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചര്‍ച്ച നിര്‍ത്തിവെച്ചതായിരുന്നു.

ഇരുകമ്പനികളും ഇടപാടിന് സന്നദ്ധമായിട്ടുണ്ട്. റിലയന്‍സിന്റെ ഇന്ത്യയിലെ വസ്തുവകകളില്‍ നേരിട്ട് പരിശോധന വേണമെന്ന നിലപാടിലാണ് സഊദി അരാംകോ. വിലയില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ചര്‍ച്ച തടസ്സപ്പെട്ടതായി ജൂലൈയില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ചോടെ കരാര്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇരുകമ്പനികളും അറിയിച്ചിരുന്നത്. സെപ്തംബര്‍ പാദത്തില്‍ റിയന്‍സിന്റെ ലാഭത്തില്‍ 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ജിയോയില്‍ രണ്ടക്ക വരുമാന വളര്‍ച്ച നേടിയിട്ടുണ്ട്.