Connect with us

National

തമിഴ്‌നാട്ടില്‍ ബി ജെ പിയുടെ വെട്രിവേല്‍ യാത്ര പോലീസ് തടഞ്ഞു

Published

|

Last Updated

ചെന്നൈ |  കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അവഗണിച്ച് തമിഴ്‌നാട്ടില്‍ ബി ജെപി നടത്തിയ വെട്രിവേല്‍ യാത്ര പോലീസ് തടഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി നേതാക്കളായ എച്ച് രാജ, സി ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം പ്രവര്‍ത്തകരും അറസ്റ്റിലായി. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി തമിഴ്നാട്ടില്‍ നടത്തുന്ന ഏറ്റവും വലി രാഷ്ട്രീയ നീക്കമാണ് വെട്രിവേല്‍ യാത്ര വിലയിരുത്തപ്പെട്ടത് . നേരത്തെ അഡ്വനി അടക്കമുള്ളവര്‍ നടത്തിയ രഥയാത്രക്കും, തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തില്‍ ഗുജറാത്തിലും യു പിയിലുമെല്ലാം ബി ജെപി നടത്തുന്ന റാലികള്‍ക്ക് സമാനമായ യാത്ര. യാത്രയുടെ പല ഭാഗങ്ങളിലായി, അമിത് ഷാ, യോഗി ആദ്യത്യനാഥ്, ജെ പി നദ്ദ തുടങ്ങിയ നേതാക്കളെ അണിനിരത്താനാണ് ബി ജെ പിയുടെ തീരുമാനം.

തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗം പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്‍. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി ജെപി നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകന്‍. ആ മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് ബി ജെ പി യാത്ര.