Connect with us

Kerala

ലോക്കറിലെ കള്ളപ്പണം: സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യണം; ഇ ഡി കോടതിയെ സമീപിച്ചു

Published

|

Last Updated

കൊച്ചി | സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) . ഇതിനായി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.

സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിതിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Latest