Connect with us

National

അഡ്വ. ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. ഇംഗ്ലണ്ടില്‍ താമസിക്കുന്ന കലാകാരിയായ കരോലിന്‍ ബ്രോസാര്‍ഡ് ആണ് വധു. നാളെ നടക്കുന്ന വിവാഹത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം 15 പേര്‍ മാത്രമേ പങ്കെടുക്കു.
65കാരനായ സാല്‍വെ 38 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ ജൂണിലാണ് ഭാര്യ മീനാക്ഷിയുമായി ബന്ധം വേര്‍പിരിഞ്ഞത്. മീനാക്ഷിയുമായുള്ള ബന്ധത്തില്‍ സാല്‍വെക്ക് രണ്ട് പെണ്‍മക്കളുണ്ട്.

കഴിഞ്ഞ വര്‍ഷം ഒരു പരിപാടിക്കിടെയാണ് സാല്‍വെ ബ്രൊസാര്‍ഡിനെ പരിചയപ്പെടുന്നത്. ബ്രൊസാര്‍ഡിന് 18വയസ്സായ മകളുണ്ട്.

 

 

---- facebook comment plugin here -----

Latest