Connect with us

Kerala

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ്

Published

|

Last Updated

കൊച്ചി |  മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലക്കും മകന്‍ ആകാശിനും പരിശോധനാ ഫലം നെഗറ്റീവാണെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അടുത്ത 14 ദിവസം താന്‍ ലാപ്ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
“അടുത്ത ഒരാഴ്ചക്കുള്ളില്‍ ഐ എ എസ് ബാച്ച്മേറ്റ്സുമായി സഹകരിച്ച് ഞാന്‍ ചെയ്യുന്ന പുസ്തകം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍കൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും. എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികള്‍ക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികള്‍ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാര്‍ഥിക്കുക” കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

---- facebook comment plugin here -----

Latest